ഹിൽസ്ബറോ, ന്യൂജേഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (KANJ) നേതൃത്വത്തിൽ KANJ അക്കാദമി സംഘടിപ്പിച്ച beginner-friendly Agentic AI Workshop ഒക്ടോബർ 24, 2026-ന് ഹിൽസ്ബറോ ലൈബ്രറിയിൽ വിജയകരമായി നടന്നു. എൻജിനീയർമാർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, വിദ്യാർഥികൾ, മുതിർന്നവർ എന്നിവരുൾപ്പെടെ അൻപതിലധികം പേർ പങ്കെടുത്തു.
ശരത് കൃഷ്ണൻ , ലിബിൻ ജോസ്, രവി വിജയൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. AI agents എന്താണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ലളിതമായ വിശദീകരണങ്ങളിലൂടെയും hands-on activities വഴിയും പരിചയപ്പെടുത്തി. വിവിധ പശ്ചാത്തലങ്ങളിലുള്ള തുടക്കക്കാർക്കും എളുപ്പത്തിൽ പിന്തുടരാവുന്ന രീതിയിൽ ഒരുക്കിയ workshop, സാങ്കേതികവിദ്യയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാനും പ്രായോഗിക പരിചയം നേടാനും അവസരമൊരുക്കി.

കാൻജ് പ്രസിഡന്റ് വിജയ് നമ്പ്യാർ ജനറൽ സെക്രട്ടറി ജോർജി സാമുവേൽ, ട്രഷറർ ഖുർഷിദ് ബഷീർ,, IT Lead നിതിൻ ജോയ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. മാറിവരുന്ന സാങ്കേതിക ലോകത്തിൽ AI അറിവിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവർ, പങ്കാളികൾക്ക് ആശംസകൾ നേരുകയും തുടർപഠനത്തിനും പരിശീലനത്തിനും പ്രോത്സാഹനം നൽകുകയും ചെയ്തു.
KANJ IT Team അംഗങ്ങൾ സെഷനുകളിലുടനീളം പങ്കാളികൾക്ക് മാർഗനിർദേശം നൽകി. വിദ്യാർഥികൾക്കും മുതിർന്നവർക്കും സംശയങ്ങൾ പരിഹരിക്കാനും workshop പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും ടീമിന്റെ സഹായം ലഭ്യമായിരുന്നു. പരിപാടിയുടെ ഏകോപനത്തിനും നടത്തിപ്പിനും KANJ Executive Committee പിന്തുണ നൽകി.
പരിപാടിയുടെ നടത്തിപ്പിനും on-ground support നൽകുന്നതിനുമായി കമ്മിറ്റി, കമ്മറ്റി അംഗങ്ങളായ ടോം നെറ്റിക്കാടൻ, ദയ ശ്യാം,രേഖ പ്രദീപ്, ശ്രീകുമാർ, അനൂപ്, കൃഷ്ണപ്രസാദ്, അസ്ലാം, രേഖ നായർ, സോഫിയ മാത്യു, അമിത്,സോണി,സന്തോഷ്, വിനീഷ്, സജീവ്,അരുൺ എ കെ, അരുൺഗോപൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്തുകൊണ്ട് വർക്ക്ഷോപ്പ് സമാപിച്ചു. മികച്ച പങ്കാളിത്തവും പഠിതാക്കളുടെ സജീവമായ ഇടപെടലുകളും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും പ്രായോഗികമായി പഠിക്കാനുമുള്ള സമൂഹത്തിന്റെ താൽപര്യം പ്രതിഫലിപ്പിച്ചു.
വാർത്ത – ജോർജി സാമുവേൽ (ടീം കാൻജ്).
Leave a Comment
Your comment will be visible after admin approval.