കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിത നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്നലെ രാത്രി അബ്ബാസിയയിലാണ് അപകടമുണ്ടായത്. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്.
Leave a Comment
Your comment will be visible after admin approval.