കുവൈത്തിൽ മലയാളി വനിത നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു :11 പേർക്ക് പരിക്ക്

Global Indian Writer · November 4, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മലയാളി വനിത നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് കൈക്ക്​ സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്നലെ രാത്രി അബ്ബാസിയയിലാണ്​ അപകടമുണ്ടായത്​. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടതെന്നാണ്​ വിവരം. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.