കോട്ടയം: അവഗണനയില്‍ തുറന്നടിച്ച് കൂടുതല്‍ യുഡിഎഫ് ഘടകക്ഷികള്‍. ആര്‍എസ്പിയ്ക്ക് പിന്നാലെ അതൃപ്തി തുറന്നുപറഞ്ഞ് കേരളാ കോണ്‍ഗ്രസും രംഗത്ത് വന്നു. അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്നാണ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെപ്പില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട അംഗീകാരം മുന്നണിയില്‍ വേണം എന്നുള്ളതാണ്. ഏഴ് എംഎല്‍എമാരുള്ള ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്നുള്ള അഭിപ്രായം പാര്‍ട്ടിയിലേ എല്ലാ വ്യക്തികള്‍ക്കുമുണ്ട്. അത് യാഥാര്‍ഥ്യമാണ് – അദ്ദേഹം പറഞ്ഞു.
അതിനിടെ, മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ ആര്‍എസ്പിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശൈലിയില്‍ തിരുത്തല്‍ വേണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലെ ആവശ്യം പാര്‍ട്ടിയ്ക്കായി ക്യാബിനറ്റ് പദവി ചോദിച്ചിട്ടില്ലെന്നും ബോര്‍ഡ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രി അനൂപ് ജേക്കബിന്റെ പ്രതികരണം.
Leave a Comment
Your comment will be visible after admin approval.