ദോഹ:കഴിഞ്ഞ ജൂലൈ മാസം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 4.3 ദശലക്ഷം യാത്രക്കാര്‍ കടന്നുപോയതായി റിപ്പോര്‍ട്ടുകള്‍. 2022 ജൂലൈ മാസത്തിനെ അപേക്ഷിച്ച് 24 ശതമാനത്തോളം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.4 ദശലക്ഷം യാത്രക്കാരായിരുന്നു ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലൂടെ കടന്നു പോയത്. യാത്രക്കാരുടെ എണ്ണത്തില്‍ എന്നപോലെ വിമാനങ്ങളുടെ എണ്ണത്തിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 22,598 വിമാനങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതുവെറും 18,812 ആയിരുന്നു.