Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമന്ത്രി സ്ഥാനം ആവശ്യപെടാൻ ഒരുങ്ങി എൽജെഡി

മന്ത്രി സ്ഥാനം ആവശ്യപെടാൻ ഒരുങ്ങി എൽജെഡി

കോഴിക്കോട് : എൽഡിഎഫിലെ അവഗണനയ്ക്കെതിരെ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയർന്നു. പാർട്ടിക്ക് അർഹതപ്പെട്ട മന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തയാറായിട്ടില്ലെന്നതാണ് പ്രധാന വിമർശനങ്ങളിലൊന്ന്. 


ഇക്കാര്യം എൽ ഡി എഫിനോട് ആവശ്യപ്പെടും. കാലിക്കറ്റ് സർവകലാശാലയിൽ പാർട്ടിക്ക് അർഹപ്പെട്ട സ്ഥാനങ്ങൾ നൽകിയിട്ടിലെന്നും വിമർശനം ഉയർന്നതായി ചില സംസ്ഥാന നേതാക്കൾ പറഞ്ഞു. എൽജെഡിക്ക് രാജ്യസഭാ എംപി സ്ഥാനം നൽകിയാൽ പോര. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് പാർട്ടിക്ക് വേണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments