ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാകുന്നു

Global Indian Writer · November 8, 2026 · 1 min read · 0 Comments · 0 Shares

മസ്‌കത്ത്: ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാകുന്നു, 60,000 തൊഴിലസരങ്ങൾ എന്ന രാജ്യത്തിന്റെ വാർഷിക ലക്ഷ്യത്തിൽ 89 ശതമാനം പിന്നിട്ടു. സ്വദേശികൾക്കെ് തൊഴിൽ നൽകുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ഒമാൻ നടപ്പാക്കുന്നുണ്ട്. പൊതു-സ്വകാര്യ മേഖലകളിൽ ഒമാനി ഉദ്യോഗാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മന്ത്രാലയം മുൻഗണന നൽകുകയാണ്.

2026 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 53,525 പേർക്ക് തൊഴിൽ, പരിശീലന അവസരങ്ങൾ ലഭ്യമാക്കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വാർഷിക ലക്ഷ്യമായ 60,000 തൊഴിൽ അവസരങ്ങളുടെ 89.2 ശതമാനവും ഇതോടെ കൈവരിക്കാൻ സാധിച്ചു. ലഭ്യമാക്കിയ ആകെ അവസരങ്ങളിൽ 41,024 എണ്ണം നേരിട്ടുള്ള തൊഴിൽ, റീപ്ലേസ്‌മെന്റ് എന്നിവയാണ്. അതായത്, ഈ വിഭാഗത്തിലെ വാർഷിക ലക്ഷ്യത്തിന്റെ 95 ശതമാനവും പൂർത്തിയായി. കൂടാതെ, തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിലൂടെ 12,501 അവസരങ്ങളും നൽകി. ഇത് പരിശീലന ലക്ഷ്യത്തിന്റെ 74 ശതമാനമാണ്.10,000 തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട സർക്കാർ മേഖല 14,235 പേർക്ക് തൊഴിൽ നൽകി ലക്ഷ്യം മറികടന്നു. സ്വകാര്യ മേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കായി 33,000 അവസരങ്ങൾ ലക്ഷ്യമിട്ടതിൽ 26,789 അവസരങ്ങളും ഉറപ്പാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.