തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ് വകുപ്പ്. ബാർ ലൈസൻസ് പുതുക്കുന്നതിന് നിലവിൽ നൽകിയിരിക്കുന്ന അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശം നൽകിയിരുന്നു.
എക്സൈസ് കമ്മീഷണറെ മാറ്റിയതിന് പിന്നാലെയാണ് എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്ന് പുതിയതായി ചുമതലയേറ്റെടുത്ത എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ നിർദേശിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഇന്നലെയാണ് ഉത്തരവ് കൈമാറിയത്. ഈ മാസം 30-നകം പുതിയ മദ്യനയം നിലവിൽ വരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്
Leave a Comment
Your comment will be visible after admin approval.