പിണറായി വിജയൻ വീണ്ടും താമസസ്ഥലം മാറുന്നു

Global Indian Writer · November 8, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീണ്ടും താമസസ്ഥലം മാറുന്നു. ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് മാറ്റം.

തീപിടിത്തത്തെ തുടർന്ന് കണ്ടോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികളും നവീകരണവും നീളുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നവീകരണം പൂർത്തിയാകുന്നതുവരെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ തുടരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ കണ്ടോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.