പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ മെയിൻ മാർക്കറ്റിന് സമീപം വെടിവെപ്പ്. അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. വെടിവെച്ചയാളെ പൊലീസ് പിടികൂടി. പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. മെയിൻ സ്ക്വയറിന് സമീപത്തുകൂടി വാഹനത്തിൽ പോകുമ്പോൾ അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. മൂന്ന് മണിക്കായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുന്നുണ്ടെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എക്സിൽ വ്യക്തമാക്കി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിക്കും പരുക്കേറ്റിട്ടുണ്ട്.
ആഭ്യന്തര മന്ത്രി മാർസിൻ കിയർവിൻസ്കി മെയിൻ മാർക്കറ്റ് സ്ക്വയറിലെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പോളണ്ടിന്റെ സമാധാനം തകർത്തെറിഞ്ഞ, ക്രൂരവും കൊലപാതകപരവുമായ ആക്രമണമാണിതെന്ന് ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പോളണ്ടിലെ യുഎസ് അംബാസഡർ ടോം റോസ് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ക്രാക്കോവിൽ നടന്ന ദാരുണ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കയുണ്ടാക്കുന്നതാണെന്ന് പോളിഷ് പ്രസിഡന്റ് കരോൾ നവ്രോക്കി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.