റോഡിലെ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Global Indian Writer · November 8, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: നിരുത്തരവാദപരമായ ഡ്രൈവിങ്ങും സ്വകാര്യ ബസുകൾ തമ്മിലുള്ള അപകടകരമായ മത്സരയോട്ടവും വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അപകടകരമായ ഡ്രൈവിങ് കാരണം മനുഷ്യജീവനുകളാണ് നഷ്ടമാവുന്നത്. ഓരോ അപകടവും കുടുംബങ്ങളെ തീരാവേദനയിലാഴ്ത്തുന്നു. ഓരോ ജീവഹാനിയും നികത്താനാവാത്ത നഷ്ടമാണ്. ഈ പ്രവണതകൾക്ക് അറുതി വരുത്തേണ്ടതുണ്ട്.


അശ്രദ്ധമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനങ്ങളും മൂലം ഒരൊറ്റ ജീവൻ പോലും ഇനി നഷ്ടപ്പെടാൻ ഇടവരരുത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പരിശോധനകൾ ശക്തമാക്കാനും പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കർശന നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്മാർട്ട് ഐഡിയും നിർബന്ധമാക്കിയിട്ടുണ്ട്.

ഓരോരുത്തർക്കുമായി വീട്ടിൽ ആളുകൾ കാത്തിരിക്കുന്നുണ്ട്. ഒരു യാത്രയോ ലക്ഷ്യസ്ഥാനമോ അൽപ്പനേരത്തെ തിടുക്കമോ മനുഷ്യജീവനേക്കാൾ വിലപ്പെട്ടതല്ലെന്ന് എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.