ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്. നവംബർ 16 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. കഴിഞ്ഞ ആഴ്ച ഫ്ലൈനാസും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ പൂർണമായും സർവീസ് റദ്ദാക്കിയതോടെയാണ് സൗദി എയർലൈൻസും പുതിയ സർവീസ് പ്രഖ്യാപിച്ചത്.
നവംബർ 16 മുതൽ കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവീസുകളാണ് നടത്തുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് കോഴിക്കോടെത്തും. തിരിച്ച് രാത്രി 7:05ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് ഷെഡ്യൂൾ.
സൗദിയയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 20 കിലോയുടെ ചെക്ക്-ഇൻ ലഗേജാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന് അനുവദിക്കുക. 180 പേർക്ക് വരെ യാത്ര ചെയ്യാവുന്ന എയർബസ് 321 ആണ് കോഴിക്കോട്ടേ സർവീസ് നാടത്തുക . വിമാന സർവീസുകൾ നിർത്തിവച്ച സാഹചര്യത്തിൽ തീർത്ഥാടകർക്കുൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ് പുതിയ സർവീസ്.
Leave a Comment
Your comment will be visible after admin approval.