ഇൻകാസ് / ഒഐസിസി തൃശ്ശൂർ ജില്ല ഗ്ലോബൽ കോ ഓർഡിനേഷൻ കമ്മിറ്റിപ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു

Global Indian Writer · November 9, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ : ഇൻകാസ് / ഒഐസിസി തൃശ്ശൂർ ജില്ല ഗ്ലോബൽ കോ ഓർഡിനേഷൻ കമ്മിറ്റി
പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു.
ഡിസിസിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗമാണ് തീരുമാനം കൈകൊണ്ടത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 142-ാം ജന്മദിനമായ ഡിസംബർ 28 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 6 മണി വരെ തൃശൂർ ഡിസിസി കോൺഫറൻസ് ഹാളിൽ വച്ചാണ് പ്രതിനിധി സമ്മേളനം. മന്ത്രിമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും. മിഡ്ഡിൽ ഈസ്റ്റ്, യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്ന് 100-ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഡിസിസി പ്രസിഡന്റ്‌ അഡ്വ. ജോസഫ് ടാജറ്റ് മായി നടന്ന കൂടിക്കാഴ്ചയിൽ കോർഡിനേഷൻ ചെയർമാൻ എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രബോസ്, ടി എ രവീന്ദ്രൻ,, ടി എ നാസർ, ബെന്നി വാടാനപ്പള്ളി, ഫൈസൽ തഹാനി, സുനിൽ ആരുവായ്, ഹംസ, അബ്ദുൽ റഹ്മാൻ, ഉമേഷ്‌ വളളൂർ, എന്നിവർ സംബന്ധിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.