ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതിയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതിയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൗൺസ്ലോയിലെ താമസക്കാരിയായ നവനീത് കൗർ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശജനായ രജത് ജസ്വെൽ (31) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകത്തിനും തോക്ക് കൈവശം വെച്ചതിനും കേസെടുത്തതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

നവംബർ നാലിന് ഹൗൺസ്ലോയിലെ ചെർട്സി റോഡിലുള്ള വീട്ടിലാണ് നവനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സമീപപ്രദേശത്ത് താമസിക്കുന്ന രജത് ജസ്വെലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. തിങ്കളാഴ്ച (നവംബർ ഒമ്പത്) ലണ്ടനിലെ ഹെൻഡൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാളെ ഹാജരാക്കിയതായി റിപ്പോർട്ടുകളുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.