സോണിയ ഗാന്ധിയുടെ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് ഓർമ്മക്കുറിപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത്

Global Indian Writer · November 11, 2026 · 1 min read · 0 Comments · 0 Shares

സോണിയ ഗാന്ധിയുടെ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് ഓർമ്മക്കുറിപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഓർമ്മക്കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. സോണിയ ചിലയിടത്ത് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് VHP യുടെ വിമർശനം. സോണിയ ഗാന്ധിയുടെ പുസ്തകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ബിജെപിയും ആർഎസ്എസും ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നു എന്ന് ആത്മകഥയിൽ സോണിയ ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധി കോൺഗ്രസിനെ വെള്ളപൂശാൻ ശ്രമിക്കുന്നു എന്നാണ് ബിജെപി ആരോപണം.

ക്യാൻസറുമായുള്ള പോരാട്ടവും സർജറിയും പുസ്തകത്തിൽ ആദ്യമായി സോണിയ വിശദീകരിക്കുന്നുണ്ട്. രണ്ടാം UPA സര്ക്കാർ കാലത്തെപ്പറ്റിയാണ് സോണിയ പറയുന്നത്. 2010-ൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ പരിശോധനയിലാണ് സ്തനാർബുദം (Breast Cancer) ആണെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിക്കുന്നത്. സമയം ഒട്ടും കളയാനില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെ താനും മക്കളും ഏറെ ആശങ്കാകുലരായെന്ന് അവർ ഓർക്കുന്നു.

ഇന്ത്യയിൽ വെച്ച് സർജറി നടത്തിയാൽ മാധ്യമങ്ങൾ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുമെന്ന് ഭയന്നാണ് സോണിയ ഗാന്ധി ചികിത്സ വിദേശത്താക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇറ്റലിയിലെ മിലാനിലുള്ള ‘യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി’യിൽ വെച്ച് പ്രശസ്ത സർജൻ ഡോ. ഉംബർട്ടോ വെറോനേസിയുടെ നേതൃത്വത്തിൽ അവരുടെ ആദ്യ സർജറി വിജയകരമായി പൂർത്തിയാക്കി.ആദ്യ സർജറി കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നടത്തിയ പതിവ് പരിശോധനയിലാണ് പാൻക്രിയാസിൽ (Pancreas) പുതിയൊരു വളർച്ച കണ്ടെത്തിയത്. പാൻക്രിയാസിലെ ഈ ട്യൂമർ നീക്കം ചെയ്യാനായി നെതർലാൻഡ്‌സിലെ റോട്ടർഡാമിലുള്ള ‘ഇറാസ്മസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലേക്ക്’ അവർ മാറി. ഡോ. കാസ്പർ വാൻ ഐക്കിന്റെ നേതൃത്വത്തിൽ അവിടെ വെച്ച് രണ്ടാമത്തെ സർജറി നടന്നു. രോഗം പ്രാരംഭ ഘട്ടത്തിൽ (Precancerous stage) തന്നെ കണ്ടെത്തിയതിനാൽ വലിയ അപകടങ്ങളില്ലാതെ ട്യൂമർ നീക്കം ചെയ്യാൻ സാധിച്ചെന്നും രണ്ട് തവണയും കീമോതെറാപ്പി ചെയ്യേണ്ടി വന്നിട്ടില്ലെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ വ്യക്തമാക്കുന്നു.


അതേസമയം, പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുമ്പോഴും, തന്റെ സ്വകാര്യ ജീവിതം എപ്പോഴും ഒരു രഹസ്യമായി സൂക്ഷിച്ച വ്യക്തിത്വമാണ് സോണിയാ ഗാന്ധി. എന്നാൽ, ഇന്നോളം പറയാത്ത രാഷ്ട്രീയ-കുടുംബ സത്യങ്ങൾ തുറന്നു പറയുകയാണ് സോണിയ ഇന്ന്. വ്യക്തിപരമായ വലിയ നഷ്ടങ്ങൾ, അധികാര രാഷ്ട്രീയത്തിലെ വഴിത്തിരിവുകൾ, നരേന്ദ്ര മോദിയുമായുള്ള അകൽച്ച തുടങ്ങി നിർണായകമായ വെളിപ്പെടുത്തലുകളാണ് തന്റെ ഓർമ്മക്കുറിപ്പായ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവിലൂടെ സോണിയ നടത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.