റോം: ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇറ്റലിയിലുടനീളം മുന്നൂറിലധികം സ്കൂളുകൾ അടിയന്തരമായി ഒഴിപ്പിച്ചു. ഇമെയിൽ വഴിയാണ് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇറ്റലിക്ക് പുറമെ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ അവിടെ സ്കൂളുകൾ ഒഴിപ്പിച്ചതായി വിവരമില്ല.
സ്കൂളുകൾക്ക് നിലവിൽ പ്രകടമായ യാതൊരു അപകടസാധ്യതയുമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കുക മാത്രമാണ് ഭീഷണിക്ക് പിന്നിലെ ലക്ഷ്യമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതല മന്ത്രിസഭാ യോഗവും വിളിച്ചുചേർത്തു. ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്, സ്കൂളുകളിലേക്ക് അയച്ച അതേ അജ്ഞാത ഇമെയിലിൽ പ്രധാനമന്ത്രി മെലോണിക്കും വധഭീഷണിയുണ്ട്. എന്നാൽ വ്യക്തിപരമായ ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
Leave a Comment
Your comment will be visible after admin approval.