എല്‍പിഎസ്ടി സമരക്കാരുടെ പന്തൽ പൊളിച്ചുമാറ്റി പൊലീസ്

Global Indian Writer · November 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുടെ പന്തൽ ബലമായി പൊളിച്ചുമാറ്റി പൊലീസ്. സമര നേതാവ് വളര്‍മതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച സമരസമിതി, നാളെ മുതൽ മറ്റൊരു സമരം തുടരുമെന്ന് വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സമരസമിതിയുടെ നിലപാട്.

വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ. സമരപ്പന്തല്‍ പൊളിച്ചു മാറ്റിയേ പറ്റൂ എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനെന്നും വളര്‍മതി പ്രതികരിച്ചിരുന്നു. ഇത്രയും കാലവും ഇവിടെ നടപ്പാതയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. അതൊന്നും ഇതുവരെയും ആരും എടുത്തു മാറ്റിയിട്ടില്ല. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്‌തോട്ടെ, എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന് വളര്‍മതി വ്യക്തമാക്കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.