ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതം സ്വന്തം വാക്കുകളിലൂടെ ലോകത്തിന് മുന്നിലെത്തുന്നതിൽ സന്തോഷം പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിങ് എ ജേർണി ഓഫ് ലവ്’ കയ്യിലേന്തി നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
“അമ്മയുടെ ജീവിതകഥ അവരുടെ സ്വന്തം വാക്കുകളിൽ തന്നെ ലോകം വായിക്കാൻ പോകുന്നതിൽ അതിയായ സന്തോഷമുണ്ട്” എന്ന് രാഹുൽ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിലിരുന്ന്, മേശപ്പുറത്ത് പുസ്തകം വെച്ച് പുഞ്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോണിയാ ഗാന്ധിയുടെ ചിത്രവും ‘ബിലോഗിങ്’ എന്ന തലക്കെട്ടും വ്യക്തമായി കാണാവുന്ന കവർ ചിത്രത്തോടുകൂടിയാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ന്യൂഡൽഹിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
Leave a Comment
Your comment will be visible after admin approval.