ജോസ് ഓച്ചാലിലിന്റെ എഴുത്തുജീവിതം ചർച്ച സംഘടിപ്പിച്ചു

Global Indian Writer · November 17, 2026 · 1 min read · 0 Comments · 0 Shares

ഡാലസ് : കേരള ലിറ്റററി സൈസൈറ്റി ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചർച്ചാ സദസ്സ് 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് സംഘടിപ്പിച്ചു. 

ഏവർക്കും സുപരിചിതനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലിൽ. ഇദ്ദേഹം നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആൽബംസോങ്ങ്സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെയും മുൻ പ്രസിഡൻ്റായ ജോസ് ഓച്ചാലിൽ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. 

ജീവിതം ഒരു തീർത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
തിരുവല്ലയ്‌ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിൻ്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിൻ്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളിൽ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. ഡാലസ്സിലെ FMC യിൽ വളരെക്കാലം ജോലി ചെയ്തു. ഇപ്പോൾ ഡാലസിൽ വിശ്രമജീവിതം നയിക്കുന്നു.

ഭാര്യ :- ആൻസി ജോസഫ് , മക്കൾ :- അഞ്ജു, അബു, സാം.
എഴുത്തുകാരൻ ജോൺ മാത്യു ഹ്യൂസ്റ്റൺ, ജനനി മാസിക ചീഫ് എഡിറ്റർ ജെ. മാത്യൂസ് ന്യൂയോർക്ക്, ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാൻ, പി. പി. ചെറിയാൻ, സി. വി. ജോർജ്, മീനു എലിസബത്ത് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. മനോഹർ തോമസ്, രാജു തോമസ്, ബിജോ ജോസ് ചെമ്മാന്ത്ര, ഹരിദാസ് തങ്കപ്പൻ, ഷാജു ജോൺ, സന്തോഷ് പിള്ള, പി. സി. മാത്യു, റഫീക്ക് തറയിൽ, തെരേസ ടോം, റോസമ്മ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജോസ് ഓച്ചാലിൽ മറുപടി പ്രസംഗം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. 
കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനശ്വരം മാമ്പിള്ളി ആദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എസ് ജോയിൻ്റ് സെക്രട്ടറി ഡോ. ദർശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിച്ചു. 
എന്ന്
ബാജി ഓടംവേലി (915 613 6566) സെക്രട്ടറി
കേരള ലിറ്റററി സൊസൈറ്റി, ഡാലസ്

Share this story

Leave a Comment

Your comment will be visible after admin approval.