ഇല്ലിനോയിസിലെ എഥനോൾ പ്ലാന്റിൽ ബോംബ് ഭീഷണി; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ ഫെഡറൽ കുറ്റപത്രം

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

അനിൽ മറ്റത്തിക്കുന്നേൽ

ഇല്ലിനോയിസ് സംസ്ഥാനത്തെ പിയോറിയയിൽ പ്രവർത്തിക്കുന്ന എഥനോൾ നിർമ്മാണശാലയിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെഒഴിപ്പിക്കേണ്ടിവന്ന സംഭവത്തിൽ സ്ഥാപനത്തിലെ പരിശീലന ജീവനക്കാരനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു.

പിയോറിയയിലെ BioUrja Renewables എഥനോൾ പ്ലാന്റുമായി ബന്ധപ്പെട്ടസംഭവത്തിൽ 41 വയസ്സുകാരനായ ആൻഡ്രൂ എം. കോസാക്കിനെതിരെയാണ് നവംബർ 17ചൊവ്വാഴ്ച ഫെഡറൽ കുറ്റങ്ങൾ ചുമത്തിയത്. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമെന്ന്ഭീഷണിപ്പെടുത്തിയതും ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ചതുമാണ്കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ.

നവംബർ 13 വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്ലാന്റിൽ ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഉപകരണം കണ്ടെത്തി.വൈകുന്നേരത്തോടെ ഇത് യഥാർത്ഥ സ്ഫോടന ഭീഷണിയാണെന്ന് സ്ഥിരീകരിച്ചതോടെഅധികൃതർ അടിയന്തര സുരക്ഷാ നടപടികൾ ആരംഭിച്ചു.

എഥനോളും മറ്റ് അതീവ ജ്വലനശേഷിയുള്ള രാസവസ്തുക്കളും സംഭരിക്കുന്ന സ്ഥാപനമായതിനാൽ ഒരു മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെഒഴിപ്പിക്കാൻ ഉത്തരവിട്ടു. പിയോറിയയിലെയും ഈസ്റ്റ് പിയോറിയയിലെയും താമസക്കാരും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഒഴിപ്പിക്കൽ
നടപടികൾക്ക് വിധേയരായത്.

ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർ വെള്ളിയാഴ്ച രാത്രിയോടെ ഉപകരണം സുരക്ഷിതമാക്കി. എന്നാൽ വിശാലമായ വ്യവസായ സമുച്ചയത്തിൽ മറ്റ്സ്ഫോടകവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചിൽ തുടർന്നു.ശനിയാഴ്ച ഉച്ചയോടെയാണ് ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചത്.

സംഭവത്തെ തുടർന്ന് പിയോറിയ സിവിക് സെന്ററിൽ നടത്താനിരുന്ന സംഗീതപരിപാടിഉൾപ്പെടെ നിരവധി പൊതുപരിപാടികൾ തടസ്സപ്പെട്ടു.

അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടായത് നവംബർ 16 തിങ്കളാഴ്ചയാണ്. പ്ലാന്റിൽ ഏകദേശം പത്ത് മാസമായി പരിശീലന ജീവനക്കാരനായി ജോലി ചെയ്തിരുന്നആൻഡ്രൂ കോസാക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തു. പിയോറിയയ്ക്ക് സമീപമുള്ള
ചിലിക്കോത്തിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

കമ്പനിക്ക് അയച്ച ഇമെയിലിൽ പ്ലാന്റിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.എന്നാൽ പുറത്തുവന്ന കുറ്റപത്രത്തിൽ കോസാക്ക് തന്നെയാണ് ബോംബ് സ്ഥാപിച്ചതെന്ന് നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെപിന്നിലെ ലക്ഷ്യവും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

FBIയുടെ സ്പ്രിങ്ഫീൽഡ് ഓഫീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ATF, ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ്, പ്രാദേശിക പോലീസ് വിഭാഗങ്ങൾ എന്നിവയുംഅന്വേഷണത്തിൽ സഹകരിക്കുന്നു.

സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട ഭീഷണിയും സംസ്ഥാനാന്തര ആശയവിനിമയ സംവിധാനത്തിലൂടെയുള്ള ഭീഷണിയും ഉൾപ്പെടുന്ന ഗുരുതര ഫെഡറൽ കുറ്റങ്ങളാണ്ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ദീർഘകാല തടവുശിക്ഷ ലഭിക്കാവുന്നവകുപ്പുകളാണിവ.

Share this story

Leave a Comment

Your comment will be visible after admin approval.