ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ‘നിൻ സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 20ന് ഫിലഡൽഫിയയിൽ

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

ഫിന്നി രാജു, ഹൂസ്റ്റൺ

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നിൻ സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിൽ നടക്കും. ഹെവൻലി ബീറ്റ്സിന്റെ 15 വർഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

പ്രശസ്ത ക്രിസ്തീയ ഗായകൻ സാംസൺ ചെങ്ങന്നൂരും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. മഞ്ജു, സിജി മാത്യൂസ്, ജിന്റു സിബിൻ, ഡെന്നി, ലിൻസി എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഡ്രംസിൽ ഷോൺ ബിജു, ഗിറ്റാറിൽ സുമിത് സാം, സിയോൺ സുജോയ് എന്നിവർ സംഗീതമൊരുക്കും.

ഫിലഡൽഫിയ ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സംഗീതസന്ധ്യ നടക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനാഗീതങ്ങളും കോർത്തിണക്കുന്ന പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ, ഫിലഡൽഫിയ), കീസ്റ്റോൺ ടാക്സ് സർവീസസ് Inc. (ജോസഫ് ഉമ്മൻ, റോയ് മെപ്രൽ CPA, ഫിലഡൽഫിയ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ), ഷിജിമോൻ റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ) എന്നിവർ പരിപാടിയുടെ സ്പോൺസർമാരാണ്.

സർട്ടിഫൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സ് Inc. (ജോസഫ് ചാമക്കാല CPA, ഷിക്കാഗോ), ലവ് ആൻഡ് ഗ്ലോറി ഹോം കെയർ (നൈനാൻ മാത്യു, മാത്യു സാമുവൽ, ഫിലഡൽഫിയ), അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.

ഡാലസിലെ ലോസൺ ട്രാവൽ (ലോസൺ ബിജു), അഡ്മിറൽ ട്രാവൽ ബ്യൂറോ LLC (ബാബു വടക്കേടത്ത്), ന്യൂയോർക്കിലെ ഫെയ്ത്ത് ഹോളിഡേ (ജേക്കബ് തോമസ്–ഷാജി), ഫിലഡൽഫിയയിലെ ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രവേശനം സൗജന്യമായ സംഗീതസന്ധ്യയിലേക്ക് ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും സംഘാടകർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), മാത്യു സാമുവൽ (215-850-7348), സൂസൻ സാംസൺ (267-469-1892), ഷിബു വി. കൊച്ചുമാടം (215-758-6629), ജോമോൻ ജോൺ (215-876-7968).

Share this story

Leave a Comment

Your comment will be visible after admin approval.