വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽ നിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയ ട്രംപ്

Global Indian Writer · November 24, 2026 · 1 min read · 0 Comments · 0 Shares

അനിൽ മറ്റത്തിക്കുന്നേൽ

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. 2026-ലെ ഔദ്യോഗിക ക്രിസ്മസ് ട്രീയെ പ്രഥമ വനിത മെലാനിയ ട്രംപ് നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വീകരിച്ചു.

വിസ്കോൺസിൻ സംസ്ഥാനത്തെ എൻഡവറിലുള്ള ‘സൈലന്റ് നൈറ്റ് എവർഗ്രീൻസ്’ എന്ന വൃക്ഷത്തോട്ടത്തിൽ വളർത്തിയ 18 അടി ഉയരമുള്ള കോൺകളർ ഫിർ (Concolor Fir)മരമാണ് ഇത്തവണ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ക്രിസ്മസ് ട്രീയായിതിരഞ്ഞെടുക്കപ്പെട്ടത്.

പരമ്പരാഗത രീതിയിൽ കുതിരകൾ വലിക്കുന്ന അലങ്കരിച്ച വാഹനത്തിലാണ് ക്രിസ്മസ്ട്രീ വൈറ്റ് ഹൗസിലേക്ക് എത്തിച്ചത്. പത്തുവർഷം അമേരിക്കൻ സൈന്യത്തിൽസേവനമനുഷ്ഠിച്ച ഫെഡെക്സ് ഫ്രെയ്റ്റ് ഡ്രൈവർ ചക്ക് ജെൻസനാണ് വിസ്കോൺസിനിൽനിന്ന് വാഷിങ്ടണിലേക്ക് മരം എത്തിച്ചത്.

ചാപ്മാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വൃക്ഷത്തോട്ടം നാലാം തവണയാണ്വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ക്രിസ്മസ് ട്രീ നൽകാനുള്ള ബഹുമതി നേടുന്നത്.ഇതിനുമുമ്പ് 1998, 2003, 2017 വർഷങ്ങളിലും ഇവിടെനിന്നാണ് ക്രിസ്മസ് ട്രീ എത്തിച്ചിരുന്നത്.

നാഷണൽ ക്രിസ്മസ് ട്രീ അസോസിയേഷന്റെ ദേശീയ മത്സരത്തിൽ വിജയിച്ചതിനെ തുടർന്ന് സെപ്റ്റംബർ 21-നാണ് വൈറ്റ് ഹൗസ് അധികൃതർ ഈ മരം തിരഞ്ഞെടുത്തത്.1966 മുതൽ ദേശീയ മത്സരത്തിലൂടെ വൈറ്റ് ഹൗസിലേക്ക് ക്രിസ്മസ് ട്രീ നൽകുന്ന പാരമ്പര്യം അസോസിയേഷൻ തുടരുകയാണ്.

വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണ് ഈ ക്രിസ്മസ് ട്രീസ്ഥാപിക്കുന്നത്. ക്രിസ്മസ് ആഘോഷകാലം മുഴുവൻ വൈറ്റ് ഹൗസിലെ പ്രധാനആകർഷണങ്ങളിലൊന്നായി ഇത് മാറും.

‘അമേരിക്കൻ ബ്ലൂം’ (American Bloom) എന്ന പ്രമേയത്തിലാണ് ഇത്തവണ വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങൾ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.താങ്ക്സ്ഗിവിങ് ആഘോഷങ്ങൾക്കുശേഷം അലങ്കാരങ്ങൾ ഔദ്യോഗികമായി അനാവരണംചെയ്യും.

ക്രിസ്മസ് ട്രീ സ്വീകരിച്ച മെലാനിയ ട്രംപ് എല്ലാവർക്കും ക്രിസ്മസ് ആശംസകൾനേരുന്നതിനൊപ്പം ലോകസമാധാനമാണ് തന്റെ ക്രിസ്മസ് ആഗ്രഹമെന്നും വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.