തെൽ അവീവ്: കൊടും ദുരിതത്തിൽ കഴിയുന്ന ഗസ്സയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജിതം. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ തലവൻ വില്യം ബേൺസ് ഇസ്രായേൽ, ഖത്തർ പ്രതിനിധികളുമായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ചയായി.
ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസ്സാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചശേഷം മൂവരും കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. അതേസമയം, മറ്റൊരു വെടിനിർത്തൽ പ്രഖ്യാപനത്തിനുള്ള ഘട്ടത്തിൽ ചർച്ചകൾ എത്തിയിട്ടില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.