2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

Global Indian Writer · November 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ കൃതികൾ ഇടംപിടിച്ചു. ആനന്ദ് ഗോപാലിന്റെ ‘ഡെയ്സ് ഓഫ് ലവ് ആൻഡ് റേജ്’, ബിന്ദു ബൻസിനാഥിന്റെ ‘മെൻ ലൈക്ക് അവേഴ്സ്’, മാളവിക കണ്ണന്റെ ‘അൺപ്രെസിഡന്റഡ് ടൈംസ്’ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്.

ഫിക്ഷൻ, നോൺ-ഫിക്ഷൻ, ഓർമ്മക്കുറിപ്പുകൾ, ചരിത്രം, കവിത എന്നീ വിഭാഗങ്ങളിൽ നിന്നാണ് ടൈം മാഗസിൻ പട്ടിക തയ്യാറാക്കിയത്.

ഡെയ്സ് ഓഫ് ലവ് ആൻഡ് റേജ് (ആനന്ദ് ഗോപാൽ): 2011-ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധത്തെയും മൻബിജ് എന്ന നഗരത്തിലെ സാധാരണക്കാരുടെ പോരാട്ടങ്ങളെയും കുറിച്ചുള്ള അന്വേഷണാത്മക കൃതിയാണിത്.

മെൻ ലൈക്ക് അവേഴ്സ് (ബിന്ദു ബൻസിനാഥ്): ന്യൂജഴ്സി ഹൈവേയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാത്യു പിള്ള എന്ന വ്യക്തിയുടെ മരണത്തെത്തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, ഇന്ത്യൻ അമേരിക്കൻ സ്ത്രീകളുടെ ജീവിതവുമാണ് ഈ ആദ്യ നോവലിന്റെ പ്രമേയം.

അൺപ്രെസിഡന്റഡ് ടൈംസ് (മാളവിക കണ്ണൻ): സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ എത്തുന്ന ഋഷി എന്ന പരിസ്ഥിതി പ്രവർത്തകയുടെ ക്യാമ്പസ് ജീവിതവും, ബന്ധങ്ങളും, സമകാലിക സാമൂഹിക വിഷയങ്ങളുമാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്.

ഒരു വർഷം നീണ്ട വായനയ്ക്കും ചർച്ചകൾക്കും ശേഷമാണ് ടൈം മാഗസിൻ പത്രാധിപ സമിതി ഈ വാർഷിക പട്ടിക പുറത്തിറക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.