തൃശ്ശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം കിടന്നത് 36 മണിക്കൂർ

Global Indian Writer · November 25, 2026 · 1 min read · 0 Comments · 0 Shares

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം കിടന്നത് 36 മണിക്കൂർ. ഈ മാസം 19-ന് കാണാതായ വയോധികനെ മൂന്ന് ദിവസത്തിനുശേഷം മരിച്ചനിലയിൽ ആശുപത്രിയുടെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. രോഗിയെ കാണാനില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഈ മാസം 16-ന് രോഗിയെ അഡ്മിറ്റ് ചെയ്തത്. 19-ന് രാത്രിയോടെ ഇയാളെ കാണാതാകുകയായിരുന്നു. രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരാരും ഉണ്ടായിരുന്നില്ല. 21-നാണ് മൃതദേഹം കണ്ടെത്തുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.