തിരുപ്പതിയിൽ വ്യവസായി വഴിപാടായി സമർപ്പിച്ചത് 121 കിലോഗ്രാം സ്വര്‍ണം

Global Indian Writer · November 27, 2026 · 1 min read · 0 Comments · 0 Shares

വിശാഖപട്ടണം: ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തില്‍ 121 കിലോഗ്രാം സ്വര്‍ണം വഴിപാടായി സമര്‍പ്പിച്ച് വ്യവസായി. ചെന്നൈ സ്വദേശിയായ വര്‍ധമാന്‍ ജയിന്‍ ആണ് 200 കോടിയോളം രൂപ മൂല്യം വരുന്ന സ്വര്‍ണം വഴിപാടായി നല്‍കിയത്. വര്‍ധമാന്‍ ജയിനും ഭാര്യ രാധിക ജെയിനും ചേര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം ക്ഷേത്രം അധികൃതര്‍ക്ക് കൈമാറി. വര്‍ധമാന്‍ തന്റെ കമ്പനിയിലെ 60 ശതമാനം ഓഹരികള്‍ വിറ്റതിലൂടെ 6000 കോടി രൂപ ലഭിച്ചതിന്റെ ഭാഗമായാണ് ഈ വഴിപാട് നടത്തിയതെന്നാണ് വിവരം.

കിരീടം, പാദാലങ്കാരം, വജ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് സെറ്റുകളിലായി 46 ആഭരണങ്ങളാണ് സംഭാവനയായി നല്‍കിയത്. തിരുപ്പതിയില്‍ ഒരു വ്യക്തി നല്‍കുന്ന ഏറ്റവും വിലയേറിയ വഴിപാടാണിത്. ആരോഗ്യ മേഖലയില്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ആക്സസ് ഹെല്‍ത്ത്കെയര്‍ എന്ന കമ്പനിയുടെ സ്ഥാപകനും മുന്‍ വൈസ് ചെയര്‍മാനുമാണ് വര്‍ധമാന്‍ ജയിന്‍.

Share this story

Leave a Comment

Your comment will be visible after admin approval.