ബ്രിട്ടീഷ് – ഐറീഷ് ഡോക്ടർമാരുടെ വിവാഹത്തിൽ മുഖ്യ അതിഥിയായി മുഖ്യമന്ത്രി വി ഡി സതീശൻ

Global Indian Writer · November 26, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻ്റെയും Dr.Jeniya Jerry യുടെയും 3 ദിവസം നീണ്ടുനിന്ന വിവാഹ സൽക്കാരം എറണാകുളം ബോൾഗാട്ടി പാലസിലും വല്ലാർപാടം പള്ളിയിലുമായി നടന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഈ Destination Wedding ൽ മുഖ്യമന്ത്രി വി. ഡി. സതീശൻ മുഖ്യ അതിഥിയായി.

ബ്രിട്ടീഷ് ഐറീഷ് സംഘം ബോൾഗാട്ടി പാലസിൽ നൃത്തം ചെയ്ത് വിവാഹത്തിൻ്റെ മാറ്റ് കൂട്ടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റും പ്ലീസ് കമ്മീഷണറുമായ ലിങ്ക് വിൻസ്റ്റാറിൻ്റെയും, സോഫിയയുടെയും മകനാണ് ജെറോം. യുകെയിലെ ഒക്സ്ഫോർഡിൽ താമസിക്കുന്ന ജെറിയുടെയും ശോഭയുടെയും മകളാണ് ജനിയ. വിവാഹ ചടങ്ങിൽ കേരള ചീഫ് വിപ്പ് അപു ജോൺ ജോസഫ് , ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, ടി ജെ വിനോദ്, വി. പി സജീന്ദ്രൻ, രമ്യ ഹരിദാസ്, ജയ്സൺ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു

Share this story

Leave a Comment

Your comment will be visible after admin approval.