തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

Global Indian Writer · November 26, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. 15 ദിവസത്തെ അവധിയാണ് അനുവദിച്ചത്. ഭാര്യയുടെ പ്രസവത്തിന് 15 ദിവസം മുന്‍പോ, കുഞ്ഞ് ജനിച്ചശേഷം ആറ് മാസത്തിനുള്ളിലോ എടുക്കാവുന്ന രീതിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിലെ പുരുഷ ജീവനക്കാര്‍ക്ക് ആദ്യമായാണ് പിതൃത്വ അവധി അനുവദിക്കുന്നത്.


പ്രസവകാലത്ത് അമ്മയ്ക്കും കുഞ്ഞിനും പിന്തുണ നല്‍കുന്നതിനാണ് അവധി. കൂടാതെ, കുഞ്ഞ് ജനിക്കുന്ന സമയത്ത് കുഞ്ഞിന്റെ പരിചരണത്തിലും പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാനും, കുട്ടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പിതാവിന്റെ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തമിഴ്‌നാട്ടില്‍ അര്‍ഹരായ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 365 ദിവസത്തെ പ്രസവാവധിയുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒരു കാര്യത്തിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പിതൃത്വ അവധി അനുവദിക്കുന്നതില്‍ കേരളം, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് തമിഴ്‌നാടും ഇടംപിടിച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.