സംസ്ഥാന സർക്കാരിനെതിരായ എൽഡിഎഫിന്റെ ആദ്യ ബഹുജന പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ്

Global Indian Writer · November 26, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരായ എൽഡിഎഫിന്റെ ആദ്യ ബഹുജന പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ന് വൈകിട്ട് നാലുമണിക്ക് സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ബഹുജന കൂട്ടായ്മകളിൽ പങ്കെടുക്കുന്ന പ്രമുഖ നേതാക്കളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല.


പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് പിണറായി വിജയൻ കണ്ണൂരിലേക്കുള്ള യാത്രയിലായിരിക്കും എന്നാണ് റിപ്പോർട്ട്. സർക്കാരിനെതിരെ മുന്നണി സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രക്ഷോഭത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് തന്നെ വിട്ടുനിൽക്കുന്നത് മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സർക്കാരിനെതിരായ ആദ്യ പ്രതിഷേധം എന്ന നിലയിൽ, അദ്ദേഹത്തിന്റെ പ്രസംഗം നേതാക്കൾ കാത്തിരിക്കുകയായിരുന്നു.


ആറ് മാസത്തെ ഗ്രേസ് പീരീഡിന് ശേഷം, വിലക്കയറ്റം, പവർ പ്രതിസന്ധി, കിഫ്ബി അന്വേഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തിരുവനന്തപുരത്തും, ഇ.പി ജയരാജൻ അടക്കമുള്ള മറ്റ് നേതാക്കൾ വിവിധ സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുത്ത് നേതൃത്വം നൽകും.

Share this story

Leave a Comment

Your comment will be visible after admin approval.