Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ. സുധാകരന് ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ സ്വീകരണം നൽകുന്നു

കെ. സുധാകരന് ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ സ്വീകരണം നൽകുന്നു

മയാമി: കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എം. പി ക്കു സൗത്ത് ഫ്ലോറിഡായിലെ ഡേവിയിലുള്ള മാർത്തോമാ ചർച്ച് ഹാളിൽ വച്ചു ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ സ്വീകരണം നൽകുന്നു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് സമ്മേളനം.
ചികിത്സയ്ക്കായി അമേരിക്കയിൽ എത്തിയ കെ. സുധാകരൻ ഫ്ലോറിഡായിൽ എത്തിച്ചേരുമ്പോൾ ഓ ഐ സി സി പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. ഓ.ഐ.സി.സിയുടെ ഫ്ലോറിഡാ ചാപ്റ്റർ ഉൽഘാടനം, ഗാന്ധി സ്ക്കോയറിൽ പുഷ്പാർച്ചന, മാർതോമാ ഹാളിലെ സ്വീകരണ സമ്മേളനംതുടങ്ങി പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതായി ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു.

കെ. സുധാകരന്റെ സന്ദർശനം അമേരിക്കയിലെ പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഓഐസിസി നാഷണൽ ചെയർമാൻ
ജെയിംസ് കൂടൽ യോഗത്തിൽ പങ്കെടുക്കും.

ഓ.ഐ.സി.സി പ്രസിഡൻ്റ് ജോർജി വർഗീസ്, സെക്രട്ടറി
ജോർജ് മാലിയിൽ, ട്രെഷറർ മാത്യൂക്കുട്ടി തുമ്പമൺ,നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി
ജേക്കബ്, കമ്മാണ്ടർ ജോർജ് കോരുത്, ഡോ. സുനിൽ കുമാർഎന്നിവർ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായും,
സേവി മാത്യു, ബിനു ചിലമ്പത്തു, എബി ആനന്ദ്, ജോയി കുറ്റിയാനി, ഷീലജോസ്, സജി സക്കരിയാസ്, ലുക്കോസ്പൈനുങ്കൽ എന്നിവൾ മെമ്പർഷിപ് ക്യാമ്പയിൻ കമ്മറ്റിയായും, റീജിയനൽചെയർമാൻ സാജൻ കുര്യൻ,
ബാബു കല്ലിടിക്കിൽ, ഷിബു ജോസഫ്, അസിസ്സി നടയിൽ,
മനോജ് ജോർജ്, ജെയിൻ വാതിയേലിൽ, ബിനു പാപ്പച്ചൻ
എന്നിവർ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായും
പ്രവർത്തിച്ചു വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments