പി പി ചെറിയാൻ
സൗത്ത് കാരോലൈന : സൗത്ത് കാരോലൈന മുൻ ഗവർണറും യുഎൻ മുൻ അംബാസഡറുമായ ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്നു പിന്മാറി. ഇതോടെ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പ് രംഗത്ത് പ്പബ്ലിക്കൻ പാർട്ടിയിലെ ഏക പ്രസിഡന്‍റ് സ്ഥാനാർഥിയായി. ‘സൂപ്പർ ട്യുസ്‌ഡേ’ പ്രൈമറികളിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെയാണ് ഹേലി മത്സരരംഗത്ത് നിന്ന് പിൻമാറിയത്. ട്രംപ് ഇതിനകം 995 ഡെലിഗേറ്റുകളുടെ പിന്തുണ നേടിയപ്പോൾ ഹേലിക്ക് 89 ഡെലിഗേറ്റുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ്.
പാർട്ടിയിലും പുറത്തും തന്നെ പിന്തുണയ്ക്കാത്തവരുടെ വോട്ട് നേടേണ്ടത് ട്രംപിന്‍റെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായി ഹേലി പറഞ്ഞു.ഇതോടെ 2020 ആവർത്തിച്ചു കൊണ്ട് ഡോണൾഡ് ട്രംപും ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടുന്നതിനുള്ള സാധ്യത വർധിച്ചു. ജൂലൈയിൽ റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിനെയും (77) ഓഗസ്റ്റിൽ ഡെമോക്രാറ്റിക് കൺവെൻഷൻ ബൈഡനെയും (81) സ്ഥാനാർഥികളായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
ഹേലിയുടെ പിന്മാറ്റത്തോടെ ട്രംപിനു പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധ്യത. ട്രംപ് ഡിബേറ്റുകളിൽ നിന്നു മാറി നിന്നപ്പോൾ ഹേലി വേദിയിൽ മിന്നിത്തിളങ്ങി ട്രംപ് വിരുദ്ധ പക്ഷത്തിന്‍റെ ശ്രദ്ധ ആകർഷിച്ചിരുന്നു. ധനസമാഹരണത്തിന് ഹേലിയെ സഹായിച്ചത് ഡിബേറ്റുകളിലെ മിന്നും പ്രകടനമായിരുന്നു. ഹേലിയും സംഘം പരസ്യങ്ങൾക്കായി ഏകദേശം 82 മില്യൻ ഡോളർ ചെലവഴിച്ചു. കൂടാതെ അമേരിക്കൻസ്