Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനി​യ​മ​പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റി​ല്ല; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ആദായ നികുതി വകുപ്പ്

നി​യ​മ​പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റി​ല്ല; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ആദായ നികുതി വകുപ്പ്

ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് നി​കു​തി തി​ട്ട​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ല​ഭി​ച്ച തെ​ളി​വു​ക​ള്‍ അ​ഴി​മ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​ണെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. ഒ​രു​വി​ധ ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ വ​കു​പ്പു​ക​ള്‍ സൃ​ഷ്ടി​ച്ചാ​ണ് സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ നോ​ക്കി​യി​രു​ന്ന​തെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​മീ​ഷ​ണ​ര്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്താ​തെ സൃ​ഷ്ടി​ച്ച ഇ​ത്ത​രം വ​കു​പ്പു​ക​ള്‍ മൂ​ലം അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് ആ​ദാ​യ​നി​കു​തി തി​ട്ട​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ദേ​വ​സ്വം ഫ​യ​ലു​ക​ള്‍ ന​ല്‍കു​ന്നി​ല്ല.

ആ​ദാ​യ​നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വ​ത്തി​ന് ന​ല്‍കി​യ നോ​ട്ടീ​സു​ക​ള്‍ക്ക് പ്ര​തി​ക​രി​ക്കു​ക​യോ കാ​ര​ണം ബോ​ധി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. 1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

നി​യ​മ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി അ​വ​ഗ​ണി​ച്ച​തി​നാ​ല്‍ ദേ​വ​സ്വം ഓ​ഫി​സി​ല്‍ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന് ശേ​ഷം നി​യ​മ​പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വി​ധ അ​ക്കൗ​ണ്ടി​ങ് ത​ത്ത്വ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യും വാ​ര്‍ത്ത​കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​ദാ​യ​നി​കു​തി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ സ്ഥാ​പ​ന​മാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​മെ​ന്നും ഇ​തു​വ​രെ ത​ങ്ങ​ള്‍ ആ​ദാ​യ​നി​കു​തി ന​ല്‍കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ വാ​ദം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments