തിരുവനന്തപുരം: ചിറയൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ദാരുണമായ സംഭവം.ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷൽ. ഇന്ന് പുലർച്ചെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളോട് കാലിൽ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
RELATED ARTICLES



