Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaഭാര്യാഭര്‍ത്താക്കന്മാരായി പൂർണിമയും ഇന്ദ്രജിത്തും!! കൗതുകം നിറച്ച് 'ഒരു കട്ടിൽ ഒരു മുറി' കൺസപ്റ്റ് പോസ്റ്റർ

ഭാര്യാഭര്‍ത്താക്കന്മാരായി പൂർണിമയും ഇന്ദ്രജിത്തും!! കൗതുകം നിറച്ച് ‘ഒരു കട്ടിൽ ഒരു മുറി’ കൺസപ്റ്റ് പോസ്റ്റർ

സിനിമാലോകത്ത് ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. ഇപ്പോഴിതാ ജീവിതത്തിലെന്നതുപോലെ സിനിമയിലും ഇരുവരും ഭാര്യയും ഭർത്താവുമായെത്താനൊരുങ്ങുന്നു എന്നാണ് പുതിയൊരു സിനിമയുടെ കൺസപ്റ്റ് പോസ്റ്റർ നൽകുന്ന സൂചന. ‘ഒരു കട്ടിൽ ഒരു മുറി’ സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയയിൽ കൗതുകം ജനിപ്പിച്ചിരിക്കുകയാണ്.

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’. ഈ സിനിമയുടെ കൺസപ്റ്റ് പോസ്റ്ററിലാണ് ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഇരുവരുടേയും യഥാർത്ഥ വിവാഹ ഫോട്ടോ കാണിച്ചിരിക്കുന്നത്. ഒരു കിടപ്പുമുറിയിലെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഒരു കട്ടിലും മേശയും ബെഡ് ലാമ്പും ടേപ്പ് റെക്കോർഡറും പോസ്റ്ററിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്. , കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, പി. ആർ. ഓ: വാഴൂർ ജോസ്, എ.എസ് ദിനേശ്, ഡിസൈൻസ്: തോട്ട് സ്റ്റേഷൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments