പി പി ചെറിയാൻ
വാഷിങ്ടൻ : ഇസ്രയേലിന് പിന്തുണ നഷ്‌ടപ്പെടുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേൽ അധിനിവേശത്തെക്കുറിച്ചോ ഗാസയിലെ യുദ്ധാനന്തര സമാധാന പദ്ധതിയെക്കുറിച്ചോ ട്രംപ് നിശ്ശബ്ദത പാലിച്ചു. ഗാസയിലെ യുദ്ധം ഇസ്രയേൽ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഒരു ഇസ്രായേലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ‘ഇസ്രയേൽ അനുകൂല പ്രസിഡന്റ്’ എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയായിരുന്നു ട്രംപ്.