Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിദ്ധാർത്ഥന്‍റെ മരണം; ഉദ്യോഗസ്ഥ അനാസ്ഥയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സിദ്ധാർത്ഥന്‍റെ മരണം; ഉദ്യോഗസ്ഥ അനാസ്ഥയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ  സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് വീഴ്ചകള്‍ എണ്ണിപറയുന്നത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ചയാണെന്നും എല്ലാ രേഖകള്‍ കൈമാറാൻ 17 ദിവസം വൈകിയെന്നും ഉത്തരവിലൂടെ വ്യക്തമായി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പറയുന്ന സസ്പെന്‍ഷൻ ഉത്തരവില്‍ രേഖകള്‍ വൈകി കൈമാറിയ തീയതികള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി ഒമ്പതിന് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടും 17 ദിവസം വൈകി ഇന്ന് മാത്രമാണ് എല്ലാ രേഖകളും കൈമാറിയത്. ഒമ്പതിന് വിജ്ഞാപനം ഇറങ്ങിയെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ 16ന് മാത്രമാണ് സര്‍ക്കാര്‍ വിജ്ഞാപനം സിബിഐയ്ക്ക് നല്‍കിയതെന്നും ഉത്തരവിലുണ്ട്. കൊച്ചിയിലെ  സിബിഐ ഓഫീസിലേക്കാണ് വിജ്ഞാപനം അയച്ചുകൊടുത്തത്. വിജ്ഞാപനവും പ്രോഫോമ റിപ്പോര്‍ട്ടും ഇന്നാണ് അയച്ചത്. 16ന് കേന്ദ്രത്തിന് വിജ്ഞാപനം നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍, കേന്ദ്രത്തിന് ഉത്തരവ് നല്‍കാതെ കൊച്ചിയിലെ സിബിഐ ഓഫീസിലേക്കാണ് വിജ്ഞാപനം അയച്ചതെന്നാണ് സസ്പെന്‍ഷൻ ഉത്തരവില്‍ പറയുന്നത്. 20 ഡിജിപി പ്രോഫോമ തയ്യാറാക്കാനായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഉത്തരവിലുണ്ട്. രേഖകള്‍ കൈമാറേണ്ട ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ഗുരുതര വീഴ്ചകള്‍ സംബന്ധിച്ച് വിശദമാക്കികൊണ്ടാണ് മൂന്നുപേരുടെയും സസ്പെന്‍ഷൻ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. രേഖകള്‍ കൈമാറുന്നതില്‍ വീഴ്ചവരുത്തിയ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.

ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു,  ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പ്രോഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments