Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശശി തരൂർ അസ്സൽ നായർ; ഡൽഹി നായർ വിശേഷണം ധാരണാപ്പിശകെന്ന് ജി. സുകുമാരൻ

ശശി തരൂർ അസ്സൽ നായർ; ഡൽഹി നായർ വിശേഷണം ധാരണാപ്പിശകെന്ന് ജി. സുകുമാരൻ

തിരുവനന്തപുരം: ശശി തരൂർ അസ്സൽ നായരാണെന്നും ഡൽഹി നായരാണെന്ന്​ നേരത്തേ പറഞ്ഞത്​ ധാരണ പിശകാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ചെറിയ ധാരണ പിശകുണ്ടായിട്ടുണ്ട്. അതെല്ലാം മാറി. ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്​.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തെരഞ്ഞെടുപ്പിലും സമദൂര നിലപാടാണുള്ളത്. സംഘടനയിൽപെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ല. ഓരോരുത്തരും മനസ്സാക്ഷിക്കനുസരിച്ച് വോട്ട്​ ചെയ്യുന്നതിനോട് തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന്​ സുകുമാരൻ നായർ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments