Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി

ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി

പി പി ചെറിയാൻ

ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസിൽ ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്നലെയാണ് സ്വീകരണം ഒരുക്കിയത്. രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസ്  ഷോറൂമിന് മുൻവശം അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ  എത്തിച്ചേർന്ന സിനാനെ  എതിരേൽക്കുവാൻ ഡാലസ്  ഫോർത്തവർത്ത മെട്രോപ്ലെക്സിനിൽ നിന്നും നിരവധി പേർ എത്തിച്ചേർന്നിരുന്നു.

സിനാന്‍റെ സാഹസികത നിറഞ്ഞ യാത്രയുടെ അമേരിക്കയിലെ പ്രധാന സ്‌പോണ്‍സര്‍ ജോയ് ആലുക്കാസിനെ പ്രതിനിധീകരിച്ചു ഫറാഹ് സ്വാഗതം ആശംസിച്ചു. തുടർന്ന് സിനാൻ തന്‍റെ യാത്രയുടെ ലക്ഷ്യങ്ങളെകുറിച്ചു വിശദീകരിച്ചു. കൂടിയിരുന്നവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു സിനാൻ മറുപടി നൽകി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്, ഡാലസിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments