പി പി ചെറിയാൻ
മിഷിഗൺ : 2021ൽ മിഷിഗനിലെ ഓക്സ്ഫഡിലെ സ്കൂളിൽ വെടിവയ്പ്പ് നടത്തി നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇവർ ജയിലിലാണ്. രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇപ്പോൾ 17 വയസ്സുള്ള ഇവരുടെ മകൻ ഏഥൻ കുറ്റം സമ്മതിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയുമാണ്.