Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിഷിഗൺ സ്‌കൂൾ വെടിവയ്പ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്

മിഷിഗൺ സ്‌കൂൾ വെടിവയ്പ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്

പി പി ചെറിയാൻ

മിഷിഗൺ : 2021ൽ മിഷിഗനിലെ ഓക്‌സ്‌ഫഡിലെ സ്‌കൂളിൽ വെടിവയ്പ്പ് നടത്തി നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കൾക്ക്  10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായിരുന്നു.  രണ്ടു വർഷത്തിലേറെയായി ഇവർ ജയിലിലാണ്. രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇപ്പോൾ 17 വയസ്സുള്ള ഇവരുടെ മകൻ ഏഥൻ കുറ്റം സമ്മതിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments