Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരാജ്യാന്തര പ്രെയര്‍ലൈന്‍; മുഖ്യപ്രഭാഷണം നടത്തി കോശി തലയ്ക്കൽ

രാജ്യാന്തര പ്രെയര്‍ലൈന്‍; മുഖ്യപ്രഭാഷണം നടത്തി കോശി തലയ്ക്കൽ

പി പി ചെറിയാൻ

ഫിലഡൽഫിയ :  മരിച്ചു കല്ലറയിൽ അടക്കപ്പെട്ട  ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു  സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ്  അന്വേഷിക്കേണ്ടതെന്നു  ദൈവവചന പണ്ഡിതനും കൺവൻഷൻ പ്രാസംഗികരും നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവുമായ കോശി തലക്കൽ ഉദ്ബോധിപ്പിച്ചിച്ചു.  516-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 12 ന് സംഘടിപ്പിച്ച യോഗത്തില്‍  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  കോശി തലക്കൽ. 
ഡാലസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐപിഎൽ കുടുബ അംഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു. മധ്യസ്ഥ പ്രാർഥനയ്ക്കു അലക്സ് തോമസ്, ജാക്സൺ, ടി.എൻ. എന്നിവർ നേതൃത്വം നൽകി. തുടർന്ന് കോശി തലക്കൽ എഴുതിയ “നന്മയല്ലാതെ ഒന്നും”എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലഡൽഫിയ ആലപിച്ചു. 

ലിസി തോമസ്(ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 1-12 പാഠഭാഗം വായിച്ചു . ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥന യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. പി. ചാക്കോച്ചന്റെ  പ്രാർഥനയ്ക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോഓർഡിനേറ്ററായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments