Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ 'കുടുംബ സംഗമം' സംഘടിപ്പിക്കണം: ജെയിംസ് കൂടൽ

യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ ‘കുടുംബ സംഗമം’ സംഘടിപ്പിക്കണം: ജെയിംസ് കൂടൽ

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു. പരമാവധി പ്രവർത്തകർ അവരവരുടെ വീട്ടുമുറ്റങ്ങളിൽ കുടുംബ സംഗമങ്ങൾ ഒരുക്കണം.
നാട്ടിൽ എത്തിയിട്ടവർ പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണം.
ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിന് മുൻഗണന നൽകണം. വിദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണിൽ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടൽ പറഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം വകയാറിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ 12ന് വൈകിട്ട് നാലിന് കുടുംബ സംഗമം സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 12, 13, 14 തീയതികളിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആൻ്റോ ആൻ്റണിക്കായി ഭവന സന്ദർശനം സംഘടിപ്പിക്കും. 15, 16 തീയതികളിൽ കെ. സുധാകരൻ്റെ പ്രചരണാർത്ഥം കണ്ണൂരിൽ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിക്കും. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ രാജു കല്ലുപുറം ചെയർമാനായി യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വിവിധ കമ്മറ്റികളാണ് കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്.

തിരഞ്ഞെടുപ്പു ദിവസങ്ങളിൽ പ്രചാരണത്തിൽ സജീവമാകുവാൻ ഒഐസിസി യൂ എസ് എ ദക്ഷിണ മേഖലാ പ്രസിഡൻ്റ് സജി ജോർജ്, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി സജി ഇലഞ്ഞിക്കൽ തുടങ്ങി നിരവധി പ്രവർത്തകരാണ് കേരളത്തിലുള്ളത്. നാട്ടിലുള്ള എല്ലാ പ്രവർത്തകരും ജെയിംസ് കൂടലുമായി ബന്ധപ്പെടണമെന്നും മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയം സുനിശ്ചിതമാക്കണമെന്നും ഒഐസിസി യുഎസ്എയ്ക്ക് വേണ്ടി പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

ജെയിംസ് കൂടലുമായി ബന്ധപ്പടേണ്ട നമ്പറുകൾ – (001) 914 987 1101 (വാട്ട്സ്‌ആപ്)
(001) 346 456 2225 (വാട്ട്സ്‌ആപ്)
011918590088073(kerla)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments