കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ADGP വടകരയിൽ ക്യാമ്പ് ചെയ്യും. സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ക്രമസമാധാനച്ചുമതലയുള്ള ADGP നാളെ വടകരയിൽ എത്തും.
രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷ മുന്നറിയിപ്പ് നൽകിയത്. ഡിജിപി വിളിച്ച യോഗത്തിലാണ് എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചത്. ADGP നിലവിൽ കോഴിക്കോട് ക്യാമ്പ് ചെയ്യുകയാണ്. വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്.