Saturday, September 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാന്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍

താന്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍. വാക്കാലോ രേഖാമൂലമോ ഒരു പരാതിയും ഇതു വരെ ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ അറിയിച്ചു. 

‘ബൂത്ത് ലെവല്‍ ഡാറ്റ പഠിച്ച് വോട്ടിന്റെ നേട്ടവും നഷ്ടവും സംബന്ധിച്ചും, കോട്ടങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ മറി കടക്കാനുള്ള തിരുത്തല്‍ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കുവാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍, അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ച്, ഒരു അന്വേഷണത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിഗണിക്കപ്പെടും.’ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments