Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുവൈത്ത് തീപിടുത്തം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

കുവൈത്ത് തീപിടുത്തം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടുത്തത്തിലെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. മൻഗെഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാപിൽ ഉണ്ടായ തീപിടുത്തത്തിൽ 45ലധികം പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതുമായാണ് പുറത്തു വരുന്ന വാർത്തകൾ.

അപകടത്തിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈറ്റിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ഏകോപനത്തിൽ മരിച്ചവരുടെ വിവരങ്ങൾ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments