Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ

ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ

ലണ്ടൻ : ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി ‘തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായേക്കും’ എന്നും ഒരു സർവേ മുന്നറിയിപ്പ് നൽകുന്നു.


ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ അപ്രതീക്ഷിതമായാണ് ജൂലൈയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന്  ഋഷി സുനക് മേയ് 22ന് പ്രഖ്യാപിച്ചത്. കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. 

തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ടും കൺസർവേറ്റിവ് പാർട്ടിക്ക് 21% വോട്ടും ലഭിക്കുമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായി സവാന്തയുടെ സർവേ ഫലം വ്യക്തമാക്കുന്നു. സർവേഷൻ സൺഡേ ടൈംസിൽ പ്രസിദ്ധീകരിച്ച സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂവെന്നാണ് പ്രവചനം.

200 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും ദുർബല പ്രകടനമായിരിക്കും ഇത്. അതേസമയം 456 സീറ്റിൽ ലേബർ പാർട്ടി വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. ലേബർ പാർട്ടിക്ക് 40 % വോട്ടും ടോറികൾക്ക് 23 % വോട്ടും ലഭിക്കുമെന്നാണ് സൺഡേ ഒബ്സർവറിനായി ഒപ്പീനിയം നടത്തിയ സർവേയുടെ ഫലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments