ബെംഗളൂരു: ജനതാദൾ സെക്കുലർ നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. 27കാരനായ പാർട്ടി പ്രവർത്തകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജനതാദൾ സെക്കുലർ നേതാവും ഹാസൻ മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ്.
എന്നാൽ യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നൽകിയതെന്നും സൂരജ് പറഞ്ഞു.