Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭക്ഷണം ചൂടോടെ നൽകിയില്ല: 7,000 രൂപ പിഴ

ഭക്ഷണം ചൂടോടെ നൽകിയില്ല: 7,000 രൂപ പിഴ

ബെംഗളൂരു : ഭക്ഷണം ചൂടോടെ നൽകാൻ വിസമ്മതിച്ചെന്ന പരാതിയിൽ നഗരത്തിലെ റസ്റ്ററന്റിനെതിരെ ഉപഭോക്തൃ കോടതി 7,000 രൂപ പിഴ വിധിച്ചു. കോറമംഗല സ്വദേശിനി തഹാറയുടെ പരാതിയിലാണ് ദേശീയ ഹൈവേയിലെ റസ്റ്ററന്റിനെതിരെ നടപടിയെടുത്തത്. 2022 ജൂലൈ 30ന് കുടുംബസമേതം ഹാസനിലേക്ക് നടത്തിയ യാത്രയ്ക്കിടെ  പ്രാതൽ കഴിക്കാൻ കയറിയപ്പോഴാണ് തണുത്തു പഴകിയ ഭക്ഷണം ലഭിച്ചത്. അത് ചൂടാക്കിയെങ്കിലും നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇതേ നിലവിലുള്ളൂ എന്ന നിലപാടാണ് റസ്റ്ററന്റ് നടത്തിപ്പുകാർ സ്വീകരിച്ചത്. ഇതിനെ ചോദ്യംചെയ്തുള്ള കേസിലാണ് പിഴയായി 5,000 രൂപയും കോടതിച്ചെലവിനായി 2,000 രൂപയും നൽകാൻ വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com