മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 125 കോടി പാതിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ എക്സിലാണ് പ്രഖ്യാപനം നടത്തിയത്. ചാമ്പ്യൻമാരായതോടെ ഐ.സി.സിയുടെ പ്രൈസ്മണിയായ 20.42 കോടിയും ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ കലാശ പോരാട്ടത്തിൽ ഏഴ് റൺസിന് തകർത്താണ് ഇന്ത്യ രണ്ടാം ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെൻറിലുടനീളം ടീം അസാധാരണമായ മികവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനമെന്നും ജയ് ഷാ എക്സിൽ കുറിച്ചു.
ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 125 കോടി പാതിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ
RELATED ARTICLES