THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് പോരാട്ടത്തിനായി ഏഴരക്കോടി സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്

കൊവിഡ് പോരാട്ടത്തിനായി ഏഴരക്കോടി സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്

കൊവിഡ് പോരാട്ടത്തിനു പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഏകദേശം ഒരു മില്ല്യൺ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നൽകിയ സംഭാവന. താരങ്ങളും മാനേജ്മെൻ്റും ഉടമകളും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുമൊക്കെച്ചേർന്നാണ് പണം നൽകിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, ‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന നൽകി. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭാവന നൽകിയ വിവരം അദ്ദേഹം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments